അവിഹിത ബന്ധം: സീരിയല്‍ നടനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വെട്ടിക്കൊന്നു

Updated: Monday, November 16, 2020, 15:19 [IST]

തമിഴ് സീരിയല്‍ നടന്‍ കൊല്ലപ്പെട്ടു. സെല്‍വരത്‌ന എന്ന 41 കാരനാണ് അണ്ണാ നെടുംമ്പതൈയില്‍ കൊല്ലപ്പെട്ടത്. തേന്‍മൊഴി ബി.എ. എന്ന സീരിയലിലൂടെയാണ് സെല്‍വരത്നയെ കുടുംബപ്രേക്ഷകര്‍ക്ക് പരിചിതം. ഈ സീരിയലില്‍ വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ സെല്‍വരത്നം കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തമിഴ് സീരിയലില്‍ സജീവമാണ്. ശനിയാഴ്ച ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പമായിരുന്നു സെല്‍വരത്നം താമസിച്ചിരുന്നത്. 

ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നാണ് സെല്‍വരത്‌നം പുറത്തേക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു. രാവിലെ 6.30 ന് എംജിആര്‍ നഗറില്‍ വച്ചാണ് നടന്‍ ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ സംഘം താരത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അസിസ്റ്റന്റ് സംവിധായകന്‍ മണി എന്ന സുഹൃത്താണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. 

എംജിആര്‍ നഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ക്കുശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി അയച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സെല്‍വരത്‌നത്തിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു.