പത്തമ്പത് പേര്‍ ചുറ്റും കൂടി, ഞാനൊരു സ്ത്രീയായതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്, വീഡിയോ ഷൂട്ടിനിടെയുണ്ടായ മോശം അനുഭവം പറഞ്ഞ് ആര്യ ദയാല്‍

Updated: Monday, January 25, 2021, 13:16 [IST]

ഗാനത്തിന് പുതിയ രൂപവും ഭാവവും ഭംഗിയും നല്‍കി ആളുകളെ ചെറിയ കാലയളവ് കൊണ്ട് കൈയ്യിലെടുത്ത ഗായികയാണ് ആര്യ ദയാല്‍. സോഷ്യല്‍ മീഡിയയില്‍ ആര്യ ദയാലിന്റെ വ്യത്യസ്ത രീതിയിലുള്ള ഗാനാലാപനം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സഖാവ് എന്ന കവിത പാടിയാണ് മലയാളികളുടെ മനസ്സ് ആര്യ കവര്‍ന്നത്. പിന്നീട് കര്‍ണാട സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോര്‍ത്തിണക്കി ആളുകളെ അങ്ങ് ഞെട്ടിച്ചു കളഞ്ഞു. 

പാട്ടില്‍ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കി ആര്യ ദയാല്‍. ആര്യയുടെ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ മ്യൂസിത് വീഡിയോ ചിത്രീകരണത്തിനിടെ തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായിക ആര്യ. കിങ് ഓഫ് മൈ കൈന്റ് എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനിടെയാണ് ആര്യയ്ക്ക് മോശം അനുഭവം ഉണ്ടായത്.

വീഡിയോയില്‍ രാത്രി നടന്നുപോകുന്ന ഒരു ഭാഗം ചിത്രീകരിക്കുന്നിടെയാണ് സംഭവം. കുറച്ച് പേര്‍ തങ്ങള്‍ക്ക് ചുറ്റും കൂടി. വന്നവരുടെ ഒക്കെ കയ്യില്‍ വടിവാളും കത്തിയും അരിവാളും ഒക്കെ ഉണ്ടായിരുന്നു. അവിടെ ശബ്ദം കേട്ട് ആളുകള്‍ വരാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നുവെന്നും ആര്യ പറയുന്നു.

 

രാത്രി പുരുഷന്മാരുടെയും സ്ത്രീകളുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ മറ്റെന്ത് വിചാരിക്കണം എന്നായിരുന്നു അവരുടെ ചോദ്യം. ഒരു മ്യൂസ്‌ക് വീഡിയോ ഷൂട്ട് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത് വിശ്വാസിക്കാനേ കഴിയുന്നില്ലായിരുന്നു. ഒന്‍പത് മണിക്കുശേഷമാണ് ഷൂട്ട് നടന്നത്. ആ സമയങ്ങളില്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നുകില്‍ എന്തോ മോശമായ കാര്യം അവിടെ നടക്കുന്നു, അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു. ഇതാണ് സംഭവിക്കുന്നതെന്നും ആര്യ പറയുന്നു.

 

അവരുടെ പ്രദേശത്ത് അവരറിയാതെ വന്ന് ഷൂട്ട് ചെയ്തതും ചിലരില്‍ അമര്‍ഷം ഉണ്ടാക്കി. ഒരു സ്ത്രീ ശബ്ദം കേട്ടത് കൊണ്ടാണ് വന്നതെന്നും അവര്‍ പറയുകയുണ്ടായി. ഏകദേശം പത്ത് അമ്പതോളം പേരാണ് അന്ന് ആ ഗ്രൗണ്ടില്‍ എത്തിയത്. മാത്രമല്ല ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് തനിക്ക് അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നതെന്നും ആര്യ പറയുന്നു.