ജഗതിയുടെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു, ഇയാള്‍ ആരാണ്, വിമര്‍ശനവുമായി സംവിധായകന്‍

Updated: Monday, March 1, 2021, 12:02 [IST]

പിസി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പൂഞ്ഞാറിലെ ജനങ്ങളെ ഇനിയും വഞ്ചിക്കാമെന്നും യുഡിഎഫിന്റെ സീറ്റില്‍ ജയിക്കാമെന്നും പിസി കരുതേണ്ടെന്ന് സംവിധായകന്‍ പറയുന്നു.

ഇയാളുടെ ഭാഷയില്‍ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും... ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. ഇയാള്‍ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി. അതിന് പൂഞ്ഞാറിലെ നല്ലവരായ മതവര്‍ഗ ചിന്തയില്ലത്ത വോട്ടറന്മാര്‍ കൃത്യമായ് മറുപടി നല്‍കും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്‌കാരം... പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച, സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ ... 'കിളവിക്ക് വട്ടാണ് ' എന്ന് പറഞ്ഞു അപമാനിച്ചു. 

 

വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച് കൊല്ലാന്‍ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു. ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ് ..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്‍മ്പില്‍ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച് വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.... ജീവിക്കാനായ് എച്ചില്‍ പാത്രം കഴുകി ജീവിക്കാന്‍ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകര്‍ത്ത് മാതൃക കാട്ടിയ പിസി. 

 

ഈ ഭീകരദേഹമാണ് ഇനി ഉമ്മന്‍ചാണ്ടിയെ ഒണ്ടാക്കാന്‍ പോണത്. ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി. ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്. ജനങ്ങളുടെ എതിര്‍പക്ഷം. പിസി ജോര്‍ജ് ഈ വക ഓലപാമ്പൊക്കെ കാട്ടി ഇനി ഉമ്മന്‍ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ.... പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിന്റെ ചുമരില്‍ ചാരി ഓസിനങ്ങ് ജയിക്കാന്‍ കഴിയാത്തതിന്റെ നീറ്റലാണ് താങ്കള്‍ക്കെന്നറിയാം. ഇങ്ങനെ രൂക്ഷ വിമര്‍ശനങ്ങളാണ് പിസിക്കെതിരെ ആലപ്പി അഷ്‌റഫ് ആരോപിച്ചത്.

 

ജഗതി ശ്രീകുമാറിന്റെ അവിഹിതത്തില്‍ ഉണ്ടായ മകളാണ് ശ്രീലക്ഷ്മി എന്നു തന്നെ പറയേണ്ടിവരും. ഇന്നും അത് അംഗീകരിക്കാനോ ജഗതിയുടെ മകളായി ശ്രീലക്ഷ്മിയെ അംഗീകരിക്കാനോ പലര്‍ക്കും സാധിച്ചിട്ടില്ല. സമൂഹത്തില്‍ കുറ്റപ്പെടുത്തലുകളില്‍ നിന്ന് ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയ ശ്രീലക്ഷ്മിയുടെ വിവാഹം ഗംഭീരമായാണ് നടന്നത്. 

 

അവതാരകയായും നടിയായും ശ്രീലക്ഷ്മി തിളങ്ങിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. പ്രണയവിവാഹമാണ് നടന്നത്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയിരിക്കുകയാണ് ശ്രീലക്ഷ്മി.