നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എംപി
Updated: Saturday, December 5, 2020, 17:30 [IST]

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സംസ്ഥാനത്ത് വികൃതമായ ഭരണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി ആഞ്ഞടിക്കുന്നു. നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറയുന്നു.

അതിനിടെ ആറ്റിങ്ങലില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എതിര് സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിച്ചത് വാര്‍ത്തയായിരുന്നു. ബിജെപിയുടേത് അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ മലിനമാണെന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്. അത്രയ്ക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല.
അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍, ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഓരോ സ്ഥാനാര്‍ത്ഥികളെയും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.