അനുഷ്‌കാ..നിന്റെ പട്ടിയെ മര്യാദയ്ക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ, വിരാട് കൊഹ്ലിക്ക് നേരെ അസഭ്യവര്‍ഷം

Updated: Monday, November 16, 2020, 11:35 [IST]

ദീപാവലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി പടക്കം പൊട്ടിക്കരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വീഡിയോ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. വിരാട് കോഹ്ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണമാണുണ്ടായത്. സോഷ്യല്‍മീഡിയവഴി അസഭ്യവര്‍ഷമായിരുന്നു. നടിയും ഭാര്യയുമായി അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ഇറക്കിയും ഇവര്‍ വിമര്‍ശനം നടത്തി.

അനുഷ്‌കാ.. നിന്റെ പട്ടിയെ മര്യാദയ്ക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ.. എന്ന രീതിയിലുള്ള തെറിവിളികളുമുണ്ടായി. കഴിഞ്ഞ ദിവസം പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

ഇതിനുപിന്നാലെയാണ് വിമര്‍ശനം എത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്. ഐ.പി.എല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ പറയാന്‍ ധൈര്യമുണ്ടോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.  

അനുഷ്‌ക സിഗരറ്റ് വലിക്കുന്ന സിനിമാരംഗം പോസ്റ്റ് ചെയ്തുകൊണ്ടും അധിക്ഷേപങ്ങള്‍ നടക്കുന്നു. യുവാക്കളെ ഓക്സിജന്‍ ശ്വസിക്കാന്‍ പഠിപ്പിക്കുന്ന അനുഷ്‌കാ എന്നും ചിലര്‍ പരിഹസിക്കുന്നു.