ശ്രീശാന്തിന്റെ സമയം തെളിഞ്ഞു, രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ടീമില്‍ ശ്രീശാന്തും

Updated: Thursday, January 28, 2021, 11:18 [IST]

ശ്രീശാന്തിന്റെ സമയം തെളിഞ്ഞു, അങ്കത്തിനുള്ള പുറപ്പാടിലേക്ക്. അടുത്ത സീസണ്‍ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള സാധ്യതാ ടീമിനെ കേരളം പ്രഖ്യാപിച്ചു. 28 അംഗ ടീമില്‍ ശ്രീശാന്തുമുണ്ട്. സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സച്ചിന്‍ ബേബി തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം കഴിഞ്ഞ സീസണില്‍ ജൂനിയര്‍ ക്രിക്കറ്റില്‍ തിളങ്ങിയ വത്സല്‍ ഗോവിന്ദും ടീമിലുണ്ട്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പേസര്‍ ബേസില്‍ തമ്പി മാറി നില്‍ക്കുകയാണ്.

ക്യാംപ് 30 മുതല്‍ ഫെബ്രുവരി 8 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. രഞ്ജി ട്രോഫി സംബന്ധിച്ച് ബിസിസിഐയുടെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. ടിനു യോഹന്നാന്‍ ആണ് മുഖ്യ പരിശീലകന്‍.

 

നേരത്തെ സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ മുംബൈയെ അടക്കം പരാജയപ്പെടുത്തിയ കേരള ടീം  മികച്ച പ്രകടനം നടത്തിയിരുന്നു.മുഹമ്മദ് അസറുദ്ദീന്റെ അതിവേഗ സെഞ്ചുറിയ്ക്കും ചാംപ്യന്‍ഷിപ്പ് വേദിയായിരുന്നു.ബിസിസി ഐയുടെ വിലക്ക് നീങ്ങി തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍  ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയാണ് കേരളം ടീം കളത്തിലിറങ്ങിയത്. മികച്ച പ്രകടനാണ് ചാംപ്യന്‍ ഷിപ്പില്‍ ശ്രീശാന്ത് നടത്തിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് രഞ്ജിട്രോഫിക്കുള്ള സാധ്യതാ പട്ടികയിലും ശ്രീശാന്ത് ഇടം നേടിയിരിക്കുന്നത്.